KeralaLatest NewsNews

ഒരു സീറ്റിൽ പോലും ജോസ് വിഭാഗം വിജയിക്കില്ല; കേരള കോൺഗ്രസ് യു.ഡി.എഫിൽ വലിയ ശക്തിയായി മാറുമെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം: യു.ഡി.എഫിൽ തങ്ങളുടെ കേരള കോൺഗ്രസ് പണ്ടത്തെക്കാൾ വലിയ ശക്തിയായി മാറുമെന്ന് പി.ജെ ജോസഫ്. തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം വട്ടപ്പൂജ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പി.ജെ ജോസഫിന്റെ ഈ പ്രതികരണം.

Read also: കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ സൂം മീറ്റിങ് കൂടി പാർലമെന്റ്; കാമുകിയുമായി കാമകേളികളിൽ മുഴുകി എംപി

ഞങ്ങളുടെ കേരള കോൺഗ്രസ് യു.ഡി.എഫിൽ പണ്ടത്തെക്കാൾ വലിയ ശക്തിയായി മാറും. ഇനിയും കൂടുതൽ നേതാക്കൾ ഞങ്ങളുടെ പാർട്ടിയിലേക്ക് വരാൻ സാദ്ധ്യതയുണ്ട്. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ഞങ്ങൾ മുന്നോട്ട് നീങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ജയസാദ്ധ്യതയുളള സ്ഥാനാർത്ഥികളെ കണ്ടുപിടിച്ച് മുന്നോട്ടുപോകാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണിയിൽ നിന്ന് കിട്ടുന്ന സീറ്റുകളിൽ ഒന്നിൽപോലും ജോസ് വിഭാഗം വിജയിക്കില്ല. അവർ വട്ടപ്പൂജ്യമാകും. ഞങ്ങളുടെ കടുത്തുരുത്തി സീറ്റാണ് അവർ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ, കുറഞ്ഞത് മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മോൻസ് ജോസഫ് അവിടെ വിജയിക്കും പി.ജെ ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു.

shortlink

Post Your Comments


Back to top button