COVID 19Latest NewsNewsInternational

റഷ്യയുടെ കൊറോണ വാക്‌സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്‌തുതുടങ്ങി: ഇന്ത്യയിലേക്കും എത്തുമെന്ന് സൂചന

റഷ്യയുടെ കോവിഡ് വാക്സീൻ സ്പുട്‌നിക് അഞ്ചാമന്റെ ആദ്യ ബാച്ചുകൾ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങൾക്ക് വിതരണം തുടങ്ങിയതായി റിപ്പോർട്ട്. വാക്സീൻ ബാച്ചുകൾ പൊതുവിതരണത്തിനായി നിർമിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടൻ വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഇത് ആശ്വാസകരമാണ്. വൈറസ് ബാധ തടയുന്നതിനുള്ള ആദ്യ ബാച്ച്, റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഗമാലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ഗാം-കോവിഡ്-വാക് (സ്പുട്നിക് വി) റോസ്ഡ്രാവ്നാഡ്‌സറിന്റെ ലബോറട്ടറികളിൽ ആവശ്യമായ ഗുണനിലവാര പരിശോധനകൾ വിജയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് അറിയിച്ചത്.

Read also: ബിജെപി നേതാവ് കെ. സുരേന്ദ്രന് ​​ഗണ്‍മാനെ അനുവദിക്കും

അതേസമയം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡുമായി ആർ‌ഡി‌എഫ് കരാർ ഒപ്പിട്ടതിനാൽ സ്പുട്നിക് വി വാക്സീന്റെ അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളും വരും ആഴ്ചകളിൽ ഇന്ത്യയിൽ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button