Latest NewsNewsIndia

ജീവന് തിരിച്ചു പിടിക്കാനുള്ള പോരാട്ടം ; ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ 19കാരി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ; അടിയന്തിര ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ഹാത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി അലിഗഡ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍. പെമ്#കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 14 ന് നടന്ന ബലാത്സംഗക്കേസില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി ഹാത്രാസ് പോലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ പറഞ്ഞു. ക്രൂകൃത്യം അരങ്ങേറിയ ദിവസം യുവതി അമ്മയോടൊപ്പം പുല്ല് പറിക്കാന്‍ വയലില്‍ പോയിരുന്നതായും ഉടന്‍ തന്നെ യുവതിയെ കാണാതായതായും സംഭവത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയ എസ്പി പറഞ്ഞു. പിന്നീട് ഇവരെ ക്രൂരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും നാവ് കടിച്ചതിനാല്‍ ഗുരുതരമായി മുറിവേറ്റിട്ടുണ്ടെന്നും പ്രതികള്‍ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും എസ്പി വ്യക്തമാക്കി.

സന്ദീപ് (20) എന്ന യുവാവ് അവളെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ അതേ ദിവസം തന്നെ അറസ്റ്റ് ചെയ്തതായും എസ്പി പറഞ്ഞു. പിന്നീട് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ സന്ദീപ്, രാമു, ലാവ്കുഷ്, രവി എന്നിവര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും അവരുടെ ശ്രമങ്ങളെ എതിര്‍ത്തപ്പോള്‍ അവര്‍ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായും നാവില്‍ മുറിവുണ്ടാക്കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നീട് ലവ്കുഷിനെയും രാമുവിനെയും അറസ്റ്റുചെയ്തു. നാലാമത്തെ പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തു.

READ MORE : 20 കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് നാവ് മുറിച്ചു ; ശരീരത്തിലുടനീളം നിരവധി ഒടിവുകള്‍, യുവതി അതീവ ഗുരുതരാവസ്ഥയില്‍

അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് അലിഗഡില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 14 ന് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ അടുത്ത ദിവസം അലിഗഡ് ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ പരിക്കേറ്റ് ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലാണെന്ന് ജെഎന്‍ മെഡിക്കല്‍ ആശുപത്രി വക്താവ് പറഞ്ഞു.

ഐപിസിയുടെ സെക്ഷന്‍ 307 (കൊലപാതകശ്രമം) പ്രകാരമാണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് ഹത്രാസ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രകാശ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം 376 ഡി (ഗ്യാങ്ഗ്രേപ്പ്) പ്രകാരമാണ് കേസെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിവേഗ കോടതിയില്‍ കേസ് വിചാരണ ചെയ്യുന്നതിനുള്ള നിയമ നടപടികളും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കേസില്‍ ഹത്രാസ് പോലീസിന് കടുത്ത അശ്രദ്ധയുണ്ടെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷിയോറാജ് ജീവന്‍ രംഗത്തെത്തി. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് യുവതിയെ അലിഗഡിലേക്ക് മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു. യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ജീവന്‍, പ്രതിയെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇരയുടെ കുടുംബത്തിന് അടിയന്തിരമായി സുരക്ഷ നല്‍കണമെന്നും സാമ്പത്തിക സഹായമായി 20 ലക്ഷം രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button