Latest NewsIndiaNews

ബോധവത്കരണ പരസ്യം ഉപഭോഗ്താവിന് ലഭ്യമാകുന്നില്ല; സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പന നിരോധിച്ചു

മുംബൈ: സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പന മഹാരാഷ്ട്രയില്‍ നിരോധിച്ചു. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യതമാക്കുന്നത്. പേക്കറ്റിലല്ലാതെ ചില്ലറ വില്‍പന നടത്തുമ്പോള്‍ ഇവയുടെ ദൂഷ്യഫലങ്ങള്‍ അറിയിക്കുന്നതിനുള്ള ബോധവത്കരണ പരസ്യം ഉപയോഗിക്കുന്നയാള്‍ക്ക് ലഭ്യമാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം. പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യ) ഡോ. പ്രദീപ് വ്യാസ് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

Read also: ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ബിനീഷിന്റെ സ്വത്ത് വിവരങ്ങൾ രജിസ്ട്രേഷന്‍ വകുപ്പ് ശേഖരിക്കുന്നു

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പന നിരോധിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനം യുവാക്കളില്‍ പുകവലി ശീലം കുറയാന്‍ കാരണമാകുമെന്ന് ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ കാൻസർ സർജൻ ഡോ. പങ്കജ് ചതുര്‍വേദി അഭിപ്രായപ്പെട്ടു. 16 -17 വയസുള്ള കൗമാരക്കാരില്‍ വലിയ വിഭാഗവും മുഴുവന്‍ പേക്കറ്റ് സിഗരറ്റ് വാങ്ങാന്‍ സാമ്പത്തികമില്ലാത്തവരാണ്. ഇവർ ചില്ലറ വാങ്ങിയാണ് പുകവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റിന് 10 ശതമാനം നികുതി വര്‍ധിപ്പിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ എട്ട് ശതമാനമാണ് പുകവലിയില്‍ കുറവുണ്ടാതയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button