Latest NewsNewsIndia

കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ബില്ല് ; ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടു

ദില്ലി: കര്‍ഷക ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടു. പാര്‍ട്ടി പ്രസിഡന്റ് സുഖ്ബിര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമുണ്ടായത്. കേന്ദ്ര സര്‍ക്കാറിന് മര്‍ക്കടമുഷ്ടിയാണെന്നും നിയമപരമായി താങ്ങുവില ഉറപ്പാക്കാനുള്ള നിര്‍ദേശം നിരസിച്ചതുമാണ് മുന്നണി വിടാനുള്ള കാരണമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ ബില്ലിന് എതിരായ എതിര്‍പ്പ് അവഗണിച്ച് തീരുമാനവുമായി കേന്ദ്രം മുന്നോട്ട് പോയതും പ്രതിഷേധം അവഗണിച്ച് ശബ്ദവോട്ടോടെ ബില്ല് പാസാക്കിയതിലും പ്രതിഷേധിച്ച് ഇവരുടെ മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. പാര്‍ട്ടി ആദ്യം ബില്ലിനെ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് കര്‍ഷക സമരം ശക്തമായതോടെയാണ് ഇപ്പോള്‍ നിലപാട് മാറ്റിയത്. പഞ്ചാബിലെ കര്‍ഷകരാണ് അകാലിദളിന്റെ ശക്തി. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ബില്ലാണെന്നും ഇതില്‍ ഒപ്പിടരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് പാര്‍ട്ടി തലവന്‍ സുഖ്ബീര്‍ സിങ് ബാദല്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button