Latest NewsNewsIndia

വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം: ഒരാള്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: വ്യാജ കോവിഡ് വാക്‌സിന്‍ നിര്‍മാണത്തെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായി. ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ ഒരാള്‍ അറസ്റ്റിലായി. ഒന്‍പതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.

വ്യാജ വാക്‌സിന്‍ നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്‌സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button