KeralaMollywoodLatest NewsNewsEntertainment

ഇതൊരു തുടക്കം മാത്രം : നിങ്ങളടിച്ച അടി ഏല്ലാ ആണ്‍കോയ്മകളുടെയും കരണകുറ്റിക്കുളള അടിയാണ് ; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ഹരീഷ് പേരടി

പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഇതൊരു തുടക്കം മാത്രമാണെന്നും നിയമത്തെ നിയമത്തിന്റെ വഴിക്ക് തന്നെ സ്വാഗതം ചെയ്യുതുകൊണ്ട് നിങ്ങളടിച്ച അടി ഏല്ലാ ആണ്‍കോയ്മകളുടെയും കരണകുറ്റിക്കുളള അടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വീടുകളിലും രാഷ്ട്രിയപാര്‍ട്ടികളിലും മതങ്ങള്‍ക്കുള്ളിലും സംഘടനകള്‍ക്കുള്ളിലും സൈബറിടങ്ങളിലും പ്രമാദമായ ചില കേസുകളില്‍ പോലും എല്ലാം ഇനിയും ഈ അടി ആവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഭാഗ്യേച്ചി …ഇതൊരു തുടക്കം മാത്രം..നിയമത്തെ നിയമത്തിന്റെ വഴിക്ക് തന്നെ സ്വാഗതം ചെയ്യുതുകൊണ്ട് നിങ്ങളടിച്ച അടി ഏല്ലാ ആണ്‍കോയ്മകളുടെയും കരണകുറ്റിക്കുളള അടിയാണ്..വീടുകളിലും രാഷ്ട്രിയപാര്‍ട്ടികളിലും മതങ്ങള്‍ക്കുള്ളിലും സംഘടനകള്‍ക്കുള്ളിലും സൈബറിടങ്ങളിലും പ്രമാദമായ ചില കേസുകളില്‍ പോലും എല്ലാം ഇനിയും ഈ അടി ആവര്‍ത്തിക്കേണ്ടതുണ്ട്…നിങ്ങളികൊടുത്തത് ആണ്‍കോയ്മ സമൂഹത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണ്..അഭിവാദ്യങ്ങള്‍…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button