Latest NewsNewsInternational

സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് അഞ്ച് ഐ എസ് ഭീകരർ കൊല്ലപ്പെട്ടു

ബാഗ്ദാദ് : ഇറാഖിൽ കാർബോംബ് പൊട്ടിത്തെറിച്ച് അഞ്ച് ഇസ്ലാമിക് സ്റേറ്സ് ഭീകരർ കൊല്ലപ്പെട്ടു . അൽ അൻബാർ പ്രവിശ്യയിലെ റുത്ബ പ്രദേശത്തായിരുന്നു സംഭവം.

Read Also : “എല്ലാ കേസുകളിലും പ്രതികരണം ഉണ്ടായാലേ പാടുള്ളു എന്ന് പറയുന്നവനൊക്കെ എവിടെ പോയിരുന്നു,ഈ പീഡനങ്ങൾ ഒക്കെ നടന്നപ്പോൾ” : കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ് 

വൻ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് ഭീകരർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് എന്നാണ് വിവരം. കാറിൽ ഉഗ്രസ്‌ഫോടക ശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ നിറച്ചാണ് ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതിനായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഇവർ തയ്യാറാക്കിയ കാർബോംബ് പ്രദേശത്ത് എത്തിയ്ക്കുന്നതിനിടെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ സുരക്ഷാ സേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഭീകരരാണെന്ന് വ്യക്തമായത്. ഭീകരാക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട ചില രേഖകളും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button