CinemaLatest NewsNews

നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, ഉന്നതങ്ങളിൽ എത്തുന്നത് കാണുന്നതിൽപരം സന്തോഷം വേറെയെന്തുണ്ട്?; ഐപിഎൽ നിയന്ത്രിക്കുന്ന ലോകോത്തര അമ്പയർ; സുഹൃത്തിനെക്കുറിച്ച് അഭിമാനത്തോടെ നടൻ കൃഷ്ണകുമാർ

നന്തൻ ഇന്റർനാഷണൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന, ക്രിക്കറ്റ്‌ ലോകം അറിയുന്ന ഒരു ലോകോത്തര അമ്പയർ ആണ്

ദുബായിൽ നടക്കുന്ന ഐപിഎല്‍ 2020 മത്സരങ്ങള്‍ നിയന്ത്രിക്കുന്ന തന്റെ സുഹൃത്തായ അമ്പയറെ പുകഴ്ത്തി നടന്‍ കൃഷ്ണകുമാര്‍. കേരളം കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൂടിയായ അനന്തപദ്മനാഭനെ കുറിച്ചാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.

സുന്ദരമായ ഒരു അനുഭവമാണ്, നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, അവരുടെ കഴിവുതെളിയിച്ചു ഉന്നതങ്ങളിൽ എത്തുന്നത് നമുക്ക് കാണാൻ കഴിയുന്നത്. കോളേജ് കാലത്തെ ഞങ്ങളുടെ ഇടയിലെ ക്രിക്കറ്റ്‌ താരം ആയിരുന്നു അനന്തപദ്മനാഭൻ. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ലെഗ്സ്പിന്നർ മാരിൽ ഒരാൾ എന്നുതന്നെ വിശേഷിപ്പിക്കാം അനന്തനെ എന്ന് കൃഷ്ണകുമാർ

കൂടാതെ രഞ്ജി ട്രോഫി മത്സരങ്ങളിൽ കേരളത്തിന്റെ ക്യാപ്റ്റനായും, ഇന്ത്യ A ടീമിനും വേണ്ടി കളിച്ച അനന്തൻ കേരളം കണ്ട മികച്ച ആൾറൗണ്ടർമാരിൽ ഒരാൾ കൂടി ആണ്. ഇന്ന് അനന്തൻ ഇന്റർനാഷണൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന, ക്രിക്കറ്റ്‌ ലോകം അറിയുന്ന ഒരു ലോകോത്തര അമ്പയർ ആണ്

കുറിപ്പ് വായിക്കാം……

shortlink

Related Articles

Post Your Comments

Related Articles


Back to top button