Latest NewsKeralaMollywoodNewsEntertainment

കമ്യൂണിസ്റ്റിന്റെ ആളുകള്‍ അഭിനയിക്കുന്നത് ഇയാളാണ് എന്ന് പറയുമ്പോള്‍ അതങ്ങ് മാറ്റിയേക്ക് എന്ന് പറയും: കൃഷ്ണകുമാർ

നമ്മള്‍ എന്തിനാണ് ഇങ്ങനെ കളളം പറയുന്നത് എന്ന് എനിക്കറിയില്ല

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിന്റേത്. തങ്ങളുടെ കുടുംബത്തില്‍ ഉണ്ടാകുന്ന വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായ കൃഷ്ണ കുമാര്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചിരുന്നു. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

രാഷ്ട്രീയ പ്രവേശനം നടത്തിയതിന് ശേഷം സിനിമയില്‍ നിന്ന് തഴയപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. മതേതരരാണെന്ന് പറഞ്ഞുനടക്കുന്നവരുടെയൊക്കെ ഉളളില്‍ സ്വന്തം മതത്തെക്കുറിച്ചുളള ചിന്തകള്‍ ഉണ്ടെന്നും കുട്ടികളുടെ വിവാഹക്കാര്യം മറ്റും വരുമ്പോൾ ഇത് പുറത്തു വരുമെന്നും കൃഷ്ണകുമാർ പറയുന്നു.

read also:  അതിനര്‍ത്ഥം ഞാനെന്നല്ലാ ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല : ജ്യോതി ശിവരാമൻ

കൃഷ്‌ണകുമാറിന്റെ വാക്കുകളിലേക്ക്

സ്വാഭാവികമാണ്. അതുണ്ടാകുമല്ലോ. കാരണം ഭരണത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസാണ് ഇരിക്കുന്നതെങ്കില്‍ അവരുടെ ആളുകള്‍ക്കല്ലേ കൂടുതലും ലഭിക്കുന്നത്. അതുപോലെ കമ്യൂണിസ്റ്റ് വന്നാലോ ബിജെപി വന്നാലോ അങ്ങനെയല്ലേ. അപ്പോള്‍ സ്വാഭാവികമായും സിനിമ മേഖലയിലും അത്തരത്തിലുളള പ്രശ്നങ്ങള്‍ ഉണ്ടാകും.

കാരണം, നമ്മളെല്ലാവരും പറയാൻ മടിക്കുന്നത് എന്തെന്നാല്‍ നമ്മളെല്ലാവരും മതേതരൻമാരായിട്ടാണ് അഭിനയിക്കുന്നത്. എല്ലാവരുടെയും ഉളളില്‍ മതമുണ്ട്, ജാതിയുണ്ട്. അത് തെളിഞ്ഞ് കാണുന്നത് അവരുടെയൊക്കെ മക്കളുടെ വിവാഹം വരുമ്പോഴാണ്. വലിയ മതേതരത്വം പറയുന്നവരൊക്കെ അവരുടെ മക്കളുടെ കാര്യം വരുമ്പോള്‍ ബലം പിടിക്കും, പ്രശ്നം ഉണ്ടാക്കും.

അതുകൊണ്ട് ഇതൊക്കെ എല്ലാ മനുഷ്യരിലും ഉളളതാണ്.പറയുമ്പോള്‍ കേരളത്തിലുളളവര്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയാണ്. നമ്മള്‍ എന്തിനാണ് ഇങ്ങനെ കളളം പറയുന്നത് എന്ന് എനിക്കറിയില്ല. സിനിമയില്‍ വരുമ്പോള്‍ ഒരാളുടെ മതമനുസരിച്ച്‌ അയാളുടെ കഥാപാത്രം തീരുമാനിക്കും. ഇതൊക്കെ നമ്മള്‍ കാണുന്നതാണ്. കാരണം കമ്യൂണിസ്റ്റിന്റെ ആളുകള്‍ അഭിനയിക്കുന്നത് ഇയാളാണ് എന്ന് പറയുമ്പോള്‍ അതങ്ങ് മാറ്റിയേക്ക് എന്ന് പറയും. അതില്‍ തെറ്റില്ല. ചിലപ്പോള്‍ അവര്‍ക്കെന്നോട് വ്യക്തിപരമായി പ്രശ്നങ്ങള്‍ ഒന്നും കാണില്ല.

ഞാൻ രാഷ്ട്രീയത്തില്‍ വരുന്നതിന് മുൻപ് തന്നെ എന്റെയുളളില്‍ ഇതൊക്കെയുണ്ടെങ്കില്‍ പോലും ഞാൻ എല്ലാവരോടും നന്നായി സഹകരിച്ചിരുന്ന ഒരാളാണ്. അന്നൊക്കെ കണ്ണൂര്‍ എക്സ്‌പ്രസിലും മദ്രാസ് മെയിലിലും എപ്പോഴും രാഷ്ട്രീയക്കാര്‍ കാണും. അതിലൊക്കെ വച്ച്‌ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. കാര്‍ത്തികേയൻ സാറും മുനീറുമൊക്കെയായിട്ട് അത്തരത്തിലാണ് പരിചയമാകുന്നത്.ഇപ്പോള്‍ തന്നെ ഫ്‌ളൈറ്റ് യാത്ര നടത്തിയപ്പോള്‍ ഇപി ജയരാജൻ സാറുണ്ടായിരുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിച്ചിട്ടുണ്ടായിരുന്നു.

പക്ഷെ സിനിമയിലേക്ക് വരുമ്പോള്‍ എന്താണെന്നറിയില്ല. ചിലപ്പോള്‍ അതൊക്കെ നല്ലതായിരിക്കും. നമ്മളിലേക്ക് ചിലത് വരുന്നതും പോകുന്നതും നല്ലതിനായിരിക്കും. അത് അപ്പോള്‍ നമ്മുക്കറിയില്ല. ചിലപ്പോള്‍ ഒഴിവാക്കപ്പെടുന്നതും നല്ലതായിരിക്കും. റിജക്ഷൻ ഈസ് റീഡയറക്ഷൻ എന്നല്ലേ. നമ്മളെ ഒരു സ്ഥലത്ത് നിന്നും ഒഴിവാക്കുന്നത് ചിലപ്പോള്‍ വേറൊരു സ്ഥലത്തേക്ക് എത്തിക്കാനായിരിക്കും. അതുകൊണ്ട് എന്നെ ആരെങ്കിലും ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതെല്ലാം ഇതിന്റെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button