KeralaLatest NewsNews

കണ്ണൂരില്‍ മാനസിക വളര്‍ച്ചയില്ലാത്ത യുവതിയെ പീഡിപ്പിച്ചു ; മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മാനസിക വളര്‍ച്ചയില്ലാത്ത യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ചെങ്ങളായി സ്വദേശികളായ സിയാദ് , ബാത്തുശ, അബൂബക്കര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം നടന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയി തിരികെ വരികയായിരുന്ന 23 കാരിയെ പ്രതികളിലൊരാള്‍ ബൈക്കിലെത്തി കൗശലത്തിലൂടെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം സിയാദും, ബാത്തുശയും, അബൂബക്കറും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ പെയിന്റിംഗ് തൊഴിലാളിയും, മറ്റൊരാള്‍ ഓട്ടോ ഡ്രൈവറും മൂന്നാമെത്തെയാള്‍ ടൗണിലെ കടയില്‍ ജീവനക്കാരനുമാണ്. യുവതി അസ്വസ്തകള്‍ പ്രകടിപ്പിച്ചത് കണ്ടപ്പോള്‍ വീട്ടുകാര്‍ തിരക്കിയപ്പോളാണ് പീഡന വിവരം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button