MollywoodLatest NewsKeralaNewsEntertainment

ബാലഭാസ്കറിന്റെ മരണം; കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന

ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും ഇന്നലെ നടത്തിയിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന. കഴിഞ്ഞ ദിവസം നടത്തിയ നുണ പരിശോധനയിൽ പറഞ്ഞ ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് സിബിഐ അറിയിച്ചു. അതിനെ തുടർന്ന് ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടിസ് നൽകി.

ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവർത്തിച്ചു. കേസിൽ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിർണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവൻ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

read also:കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി രക്തസാക്ഷിയാകാന്‍ തയാര്‍: ഭാഗ്യലക്ഷ്മി… ശബ്ദം ഉയര്‍ത്താന്‍ ഇനിയും ഭാഗ്യലക്ഷ്മിമാര്‍ ഉണ്ടാകും

ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും ഇന്നലെ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button