Latest NewsKeralaNews

ബാലഭാസ്‌കറിന്റേത്   അപകടമരണമാണെന്ന് സിബിഐയും പറയുമ്പോള്‍ ഉത്തരം കിട്ടാത്ത ചില കാര്യങ്ങള്‍ ഇനിയും ബാക്കി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം അപകടമരണമാണെന്ന് സിബിഐയും ആവര്‍ത്തിക്കുമ്പോള്‍ ഉത്തരം കിട്ടാത്ത ചില കാര്യങ്ങള്‍ ഇനിയും ബാക്കി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും ദുരൂഹത ഇല്ലെന്നുമായിരുന്നു സി ബി ഐയുടെ നിഗമനം. ഇതോടെയാണ് അട്ടിമറി സംശയം ബലപ്പെടുന്നത്. സംഭവത്തില്‍ ബാലഭാസ്‌കറിന്റെ കുടുംബവും ആരാധക വൃന്ദവും ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ പലതിനും ഉത്തരമില്ലാതെ അവശേഷിക്കുകയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട് നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ വ്യക്തതയില്ലാതെ തുടരുകയും ചെയ്യുമ്പോഴാണ് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കെ. നാരായണനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ കേസ് ഒതുക്കിയതെന്ന ആരോപണം ഉയരുന്നത്

Read Also : കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് അനധികൃത നിയമനം

ബാലഭാസ്‌കറിന്റെ മരണത്തില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടര്‍ന്ന് സി.ബി.ഐയും അന്വേഷണം നടത്തിയെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസില്‍ പിന്നീട് പിടിക്കപ്പെട്ട പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ ബാലഭാസ്‌കറുമായുളള സൗഹൃദം മുതലെടുത്ത് നടത്തിയ ദുരൂഹമായ ഇടപാടുകളൊന്നും കാര്യമായി അന്വേഷിച്ചിട്ടില്ലെന്നാണ് ആരോപണം. കേന്ദ്ര സുരക്ഷാ സേനയുടെ ശക്തമായ കാവലും നിരീക്ഷണവുമുള്ള തലസ്ഥാനത്തെ അന്തര്‍ദേശീയ വിമാനത്താവളം വഴി കസ്റ്റംസ് സൂപ്രണ്ടിനെ കൂട്ടുപിടിച്ച് കോടികളുടെ സ്വര്‍ണക്കടത്ത് നടത്തിയ ഇവര്‍ സാമ്പത്തിക ലാഭത്തിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുമായി എന്ത് നീച പ്രവര്‍ത്തികളും ചെയ്യുമെന്നിരിക്കെ ബാലഭാസ്‌കര്‍ അറിയാതെ ബാലഭാസ്‌കറിന്റെ പേരും പെരുമയും മുതലെടുത്ത് വിഷ്ണുവും പ്രകാശ് തമ്പിയും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ പലതും ചെയ്തിട്ടുണ്ടെന്ന സംശയം തുടക്കം മുതലേ ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കുടുംബവും ഉന്നയിക്കുന്നുണ്ട്.

ബാലഭാസ്‌കര്‍ മരിക്കും മുമ്പ് സ്വര്‍ണകള്ളക്കടത്ത് പ്രതികളിലൊരാളുടെ ബന്ധുവായ ഇന്‍ഷ്വറന്‍സ് ഏജന്റ് മുഖാന്തിരം 40 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി ബാലഭാസ്‌കറിന്റെ പേരില്‍ എടുക്കാനിടയായതും അതിന് പ്രീമിയം ഇനത്തില്‍ ബാലഭാസ്‌കര്‍ നല്‍കിയ 3,17,000 രൂപയുടെ കാഷിന് പകരം ദുരൂഹമായ ചെക്ക് ഇടപാടുകള്‍ നടത്തുകയും ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്റിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതുള്‍പ്പെടെ അവിശ്വസനീയമായ സാമ്പത്തിക തിരിമറികളും ക്രമക്കേടുകളുമാണ് നടന്നിട്ടുള്ളത്

 

ബാലഭാസ്‌കറിന്റെ പണം ഉപയോഗിച്ച് നഗരത്തില്‍ സ്വന്തം പേരില്‍ ഇവര്‍ നടത്തിയ അപ്പാര്‍ട്ട്‌മെന്റ് ഇടപാടുകള്‍, മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോടികള്‍ മുടക്കി നടത്തിയ ആഡംബരകാര്‍ കച്ചവടം, കാറ്ററിംഗ് സര്‍വ്വീസിനെന്ന പേരില്‍ ബാലഭാസ്‌കറുമായി വിഷ്ണുസോമസുന്ദരം നടത്തിയ അരക്കോടിയിലേറെ രൂപയുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുമ്പോാഴാണ് ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തലുകളെ ശരിവയ്ക്കും വിധത്തില്‍ സംഭവം അപകടമാണെന്ന നിഗമനത്തില്‍ സിബിഐയും എത്തിയിരിക്കുന്നത്

 

അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ സ്യൂട്ട്‌കേസ്, ബാഗുകള്‍, ആഭരണങ്ങള്‍ എന്നിവ ബന്ധുക്കളുടെ ആരുടെയും സാന്നിദ്ധ്യമില്ലാതെ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് ധൃതിപിടിച്ച് പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും കൈപ്പറ്റിയതുള്‍പ്പെടെ പലതെളിവുകളും സി.ബി.ഐ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോയെന്നതും ദുരൂഹമാണ്.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന യുവാവിന്റെ മൊഴിമാറ്റവും യാത്രാ മദ്ധ്യേ ജ്യൂസ് കഴിക്കാനിറങ്ങിയ കൊല്ലത്തെ ഫ്രൂട്ട്‌സ് കടയില്‍ വിഷ്ണുവും പ്രകാശ് തമ്പിയും കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുമ്പെട്ടതും ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button