MollywoodLatest NewsCinemaNewsIndia

കൊവിഡിനെ തുരത്താന്‍ പ്ലേറ്റുകള്‍ കൊട്ടി പരാജയപ്പെട്ടവർ എന്തിന് കഞ്ചാവിനെ കുറ്റപ്പെടുത്തുന്നു : പ്രതാപ് പോത്തൻ

കൊച്ചി : മയക്ക് മരുന്ന് കേസിൽ നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്ത പിന്നാലെ സർക്കാരിനെ വിമർശിച്ചും നടിയെ പിന്തുണച്ചും നടൻ പ്രതാപ് പോത്തൻ. നിങ്ങള്‍ക്ക് ആളുകളെ അറസ്റ്റുചെയ്യണമെങ്കില്‍ കഞ്ചാവ് ഉപയോഗിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യൂ.. അപ്പോൾ നിങ്ങളെ വെറുക്കുന്നവരെ കൊണ്ട് ജയിലുകൾ നിറയുമെന്ന് പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു.

“ഇത് എന്നെ അസ്വസ്തനാക്കുന്നു.രാജ്യത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച്.ഹിന്ദു രാഷ്ട്രം കഞ്ചാവിനെക്കുറിച്ച് ആശങ്കപ്പെടുന്നു..നിങ്ങള്‍ അത് വലിച്ചാല്‍ നിങ്ങള്‍ ഒരു കുറ്റവാളിയാണ് .അങ്ങനെയെങ്കിൽ നദി തീരത്ത് നിന്ന് പുകവലിക്കുന്ന സാന്യാസികളെ അറസ്റ്റ് ചെയ്യുക”,പ്രതാപ് പോത്തൻ എഫ് ബി പോസ്റ്റിൽ കുറിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

https://www.facebook.com/pratap.pothen/posts/10160197365750278

shortlink

Related Articles

Post Your Comments

Related Articles


Back to top button