News

മന്ത്രി ഇ.പി.ജയരാജന്റെ മകന്‍ ജെയ്‌സണുമൊത്തുള്ള ഫോട്ടോയെ കുറിച്ച് സ്വപ്‌ന സുരേഷ് : കണ്ടുമുട്ടിയത് ദുബായിലെ ആഡംബര ഹോട്ടലില്‍

കൊച്ചി: മന്ത്രി ഇ.പി.ജയരാജന്റെ മകന്‍ ജെയ്സണുമൊത്തുള്ള ഫോട്ടോയെ കുറിച്ച് സ്വപ്ന സുരേഷ് , മന്ത്രിയുടെ മകനൊപ്പമുള്ള തന്റെ ചിത്രം കൃത്രിമമമല്ലെന്നും, ദുബായിലെ ആഡംബര ഹോട്ടലില്‍ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകര്‍ത്തിയതാണെന്നും സ്വര്‍ണക്കടത്തികേസിലെ പ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞദിവസം എന്‍.ഐ.എ ചോദ്യം ചെയ്തപ്പോഴാണ് ചിത്രം മൊര്‍ഫ് ചെയ്തതല്ലെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.

മന്ത്രി പുത്രനെ അന്ന് കണ്ടത് യാദൃച്ഛികമായിരുന്നെന്നും, ഫോട്ടോയെടുക്കുമ്‌ബോള്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സരിത്തും സന്ദീപ് നായരും മന്ത്രിയുടെ മകന്റെ കൂടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന വ്യക്തമാക്കി. മന്ത്രി പുത്രനും സ്വപ്ന സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മന്ത്രിയുടെ മകനുമായി കമ്മിഷന്‍ ഇടപാടു നടന്നിട്ടില്ലെന്ന് സ്വപ്ന മൊഴി നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button