CinemaLatest NewsNews

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി ക്രൈം ത്രില്ലർ ചിത്രമെത്തുന്നു; ‘കാണെക്കാണെ’

യുവതാരങ്ങളായ ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന ചിത്രം അണിയറിയിൽ ഒരുങ്ങുന്നു. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ‘കാണെക്കാണെ’ എന്നാണ് പേര് നൽകിയിരിയ്ക്കുന്നത്.

aishwarya lekshmi
aishwarya lekshmi

കൂടാതെ സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണ് കാണെക്കാണെ, വമ്പൻ ഹിറ്റായി മാറിയ ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.‌

aiswarya-lakshmi

ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലർ ആണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചനകൾ. ബോബി-സഞ്ജയ് ടീമിൻറെ ഒടുവിലായി പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രം ‘മുംബൈ പോലീസ്’ ആയിരുന്നു. പൃഥിരാജ് -ജയസൂര്യ കൂട്ടുകെട്ടിലെത്തിയ ചിത്രം വിജയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button