Latest NewsNewsInternational

പരിശീലനത്തിനിടെ സൈനിക വിമാനം തകർന്ന് 26 പേർ മരിച്ചു

കീവ് : യുക്രെയ്നിൽ പരിശീലനത്തിനിടെ സൈനിക വിമാനം തകർന്നുവീണ് 26 പേർ മരിച്ചു. 7 ജീവനക്കാരും സൈനിക സർവകലാശാലയിലെ 20 കെഡറ്റുകളുമാണു വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു.

Read Also : മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്ന ദൃശ്യം കൃത്രിമമല്ല;ചിത്രമെടുത്തത് സൗഹൃദ കൂട്ടായ്മയ്ക്കിടെയെന്ന് സ്വപ്ന സുരേഷ്

വെള്ളിയാഴ്ച രാത്രിയാണ് ചുഹുവിലെ സൈനിക വിമാനത്താവളത്തിനു രണ്ടു കിലോമീറ്റർ അകലെ ഹൈവേയ്ക്കു സമീപം വിമാനം തകർന്നു വീണു തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. സംഭവസ്ഥലം സന്ദർശിച്ച പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി അന്വേഷണത്തിന് ഉത്തരവിട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button