News

‘രാഷ്ട്രീയം കളിച്ച് ലൈഫില്‍ കിട്ടേണ്ട വീട് ഇല്ലാതക്കല്ലേ’ … ഈ കത്ത് എഴുതിയ ‘നീതു ജോണ്‍സണെ’ തേടി അനില്‍ അക്കരെ എം.എല്‍.എ : നീതു കാണാമറയത്ത് : നീതുവിനെ കണ്ടെത്താന്‍ അവസാനശ്രമമെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കുറിപ്പ്

നീതു ജോണ്‍സണ്‍, മങ്കര എവിടെ ? നീതുവിനെ തേടി അനില്‍ അക്കരെ എം.എല്‍.എയും ജനപ്രതിനിധികളും.ആരാണ് നീതുവെന്നല്ലേ ? ‘രാഷ്ട്രീയം കളിച്ച് ലൈഫില്‍ കിട്ടേണ്ട വീട് ഇല്ലാതക്കല്ലേ’ … ഈ കത്ത് എഴുതിയ ‘നീതു ജോണ്‍സണെയാണ് എം.എല്‍.എ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നത്. എന്നാല്‍ നീതു കാണാമറയത്തു തന്നെ. നീതുവിനെ
കാണാന്‍ നാളെ രാവിലെ 9 മണി മുതല്‍ 11 മണിവരെ അനില്‍ അക്കര എംഎല്‍എ കാത്തുനില്‍ക്കും. വീടില്ലെന്നും ലൈഫില്‍ കിട്ടേണ്ട വീട് രാഷ്ട്രീയം കളിച്ച് ഇല്ലാതാക്കരുതെന്നും കത്തെഴുതിയ ആ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് പരാതിക്കാരിയെ കാത്ത് അനില്‍ അക്കര നടുറോഡിലെത്തുന്നത്.

Read Also :കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ : നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കടകള്‍ അടപ്പിക്കും; നടപടികള്‍ കര്‍ശനമാക്കി സംസ്ഥാനം

നീതു ജോണ്‍സനെ കണ്ടെത്താന്‍ ഞാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗണ്‍സിലര്‍ സൈറബാനുടീച്ചറും എങ്കേക്കാട് മങ്കര റോഡില്‍ നാളെ രാവിലെ 9മണി മുതല്‍ 11വരെ ഞാന്‍ നീതുവിനെ കാത്തിരിക്കുന്നതാണ്.

നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ എന്നെ സമീപിക്കാം.’ അനില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരുപാട് തിരഞ്ഞിട്ടും ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് എംഎല്‍എയുടെ പുതിയ നീക്കം. പരാതിയില്‍ പറഞ്ഞതുപോലെ ലൈഫില്‍ വീട് കാത്തിരിക്കുന്ന നീതു ഇതുവരെ എംഎല്‍എയുടെ അടുത്ത് നേരിട്ടെത്തിയില്ല എന്നതും കത്തിനെ സംശയത്തിലാക്കിയിരുന്നു. തുണിക്കടയില്‍ ജോലി ചെയ്യുന്ന അമ്മ സാറിനാണ് വോട്ടുചെയ്തതെന്നും ഞങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടിലെന്നും കത്തില്‍ പറഞ്ഞിരുന്നു. ഒടുവില്‍ ലൈഫ് മിഷനില്‍ വീടിനായി പേരുവന്ന സമയത്ത് രാഷ്ട്രീയം കളിച്ച് തകര്‍ക്കരുത് എന്നായിരുന്നു നീതു ജോണ്‍സണ്‍ എന്ന പേരില്‍ പ്രചരിച്ച കത്തിലെ ഉള്ളടക്കം.

എന്നാല്‍ ഈ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ സ്ഥലം എംഎല്‍എയ്‌ക്കോ കൗണ്‍സിലര്‍ക്കോ സാധിച്ചില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button