COVID 19Latest NewsKeralaNews

21 ദിവസം മുമ്പ് കെട്ടിക്കൊടുത്ത ഡയപ്പര്‍ പോലും ജീവനക്കാര്‍ മാറ്റിയില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ചതായി പരാതി

തിരുവനന്തപുരം : കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി 55കാരനായ അനില്‍കുമാറിനാണ് ദുരനുഭവം നേരിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. സംഭവത്തിൽ ഇദ്ദേഹത്തിന്‍റെ കുടുബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

ഓഗസ്റ്റ് 21 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ തെന്നി വീണ് അനില്‍കുമാറിന്റെ പിടലിക്ക് പരിക്ക് പറ്റിയിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ സെപ്തംബര്‍ 6ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് പോസ്റ്റീവ് ആണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തില്‍ അനില്‍കുമാറിന്‍റെ ബന്ധുക്കളോട് ക്വാറന്‍റൈനില്‍ പോകാന്‍ പറയുകയും, അനില്‍കുമാറിനെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് അനില്‍കുമാറിന്‍റെ ഭാര്യയും മക്കളും വീട്ടില്‍ ക്വാറന്‍റൈനിലായിരുന്നു. എന്നാൽ ബന്ധുക്കൾ വിളിച്ച് അന്വേഷിച്ചപ്പോൾ സുഖമായിരിക്കുന്നുവെന്നായിരുന്നു മറുപടി.

Read Also : ‘ഇതാണോ നിങ്ങളുടെ നമ്പര്‍ 1’?; ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ മുനീര്‍

സെപ്തംബര്‍ 26നാണ് അനില്‍കുമാറിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത്. തുടർന്ന് അനില്‍കുമാറിനെ വന്ന് കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതോടെ 27 ന് കുടുംബം ആശുപത്രിയിലെത്തി അനില്‍കുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടത്. അച്ഛനെ അത്രയും കാലം ഒരു തുള്ളിവെള്ളം പോലും കൊടുക്കാത്ത നിലയിലാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നതെന്നാണ് അവസ്ഥ കണ്ടപ്പോള്‍ മനസ്സിലായതെന്ന് മകള്‍ പറയുന്നു. 21 ദിവസം മുമ്പ് തങ്ങള്‍ കെട്ടിക്കൊടുത്ത ഡയപ്പര്‍ പോലും ആശുപത്രിയിലെ ജീവനക്കാര്‍ മാറ്റിക്കൊടുത്തില്ലെന്നും കുടുംബം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button