Latest NewsNewsInternational

സൈ​നി​ക ഏ​റ്റു​മു​ട്ട​ലിൽ 23 പേ​ര്‍ മ​രി​ച്ചു. നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മോ​സ്കോ: സൈ​നി​ക ഏ​റ്റു​മു​ട്ട​ലിൽ 23 പേ​ര്‍ മ​രി​ച്ചു. നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മു​ന്‍ സോ​വ്യ​റ്റ് രാ​ജ്യ​ങ്ങ‍​ളാ​യ അ​ര്‍​മേ​നി​യ​യും അ​സ​ര്‍​ബെ​യ്ജാ​നും തമ്മിലാണ് സം​ഘ​ര്‍​ഷമുണ്ടായത്. ത​ര്‍​ക്ക​മേ​ഖ​ല​യാ​യ നാ​ഗോ​ര്‍​ണോ – ക​രാ​ബാ​ക്കി​നെ​ച്ചൊ​ല്ലി​യാ​യിരുന്നു സൈ​നി​ക ഏ​റ്റു​മു​ട്ടൽ, അ​ര്‍​മേ​നി​യ പ​ട്ടാ​ള​നി​യ​മം പ്ര​ഖ്യാ​പി​ക്കു​ക​യും പൂ​ര്‍​ണ​തോ​തി​ലു​ള്ള സൈ​നി​ക വി​ന്യാ​സം ആ​രം​ഭി​ക്കു​ക​യും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അ​ര്‍​മേ​നി​യ​യും അ​സ​ര്‍​ബെ​യ്ജാ​നും ഉ​ട​ന്‍ വെ​ടി​നി​ര്‍​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​വുമായി റ​ഷ്യ രംഗത്തെത്തി.

Also read : മോദി അധികാരത്തിലുള്ളപ്പോൾ ഇന്ത്യ–പാക്ക് ക്രിക്കറ്റ് മത്സരം നടക്കില്ലെന്ന് ഷാഹിദ് അഫ്രീദി

നാ​ഗോ​ര്‍​ണോ-​ക​രാ​ബാ​ക്കി​നെ അ​സ​ര്‍​ബെ​യ്ജാ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം കാ​ണു​ന്ന​തെങ്കിലും അ​ര്‍​മേ​നി​യ​ന്‍ വം​ശ​ജ​ര്‍​ക്കാ​ര്‍​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള ഈ ​മേ​ഖ​ല അ​ര്‍​മേ​നി​യ​യോടാണ് കൂ​റു കാ​ണി​ക്കു​ന്നത്. അ​സ​ര്‍​ബെ​യ്ജാ​ന് ഒ​രു നി​യ​ന്ത്ര​ണ​വും ഇ​വി​ടെ​യി​ല്ല. മേ​ഖ​ലാ അ​തി​ര്‍​ത്തി​യി​ല്‍ അ​ര്‍​മേ​നി​യ​യും അ​സ​ര്‍​ബെ​യ്ജാ​നും വ്യാ​പ​ക​മാ​യി സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ള്ള​താ​ണ്.

ഞാ​യ​റാ​ഴ്ച നാ​ഗാ​ര്‍​ണോ-​ക​രാ​ബാ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ്റ്റെ​പാ​നാ​കെ​ര്‍​ട്ടി​ല്‍ അ​സ​ര്‍​ബെ​യ്ജാ​ന്‍ പ​ട്ടാ​ളം വ്യോ​മ, പീ​ര​ങ്കി ആ​ക്ര​മ​ണം ന​ട​ത്തി​യ​താണ് സംഘർഷത്തിന് കാരണമെന്നു , അ​ര്‍​മേ​നി​യ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​ര്‍​മേ​നി​യ​യാ​ണ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തെ​ന്ന കുറ്റപ്പെടുത്തലുമായി അ​സ​ര്‍​ബെ​യ്ജാ​ന്‍ രംഗത്തെത്തി, ജൂ​ലൈ​യി​ല്‍ അ​തി​ര്‍​ത്തി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ 16 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

4,400 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന നാ​ഗാ​ര്‍​ണോ-​ക​രാ​ബാ​ക്ക് പ​ര്‍​വ​ത മേ​ഖ​ല​യ്ക്ക് വേണ്ടി നാ​ലു പ​തി​റ്റാ​ണ്ടാ​യി അ​ര്‍​മേ​നി​യ​യും അ​സ​ര്‍​ബെ​യ്ജാ​നും അ​വ​കാ​ശം ഉ​ന്ന​യി​ക്കു​ന്നു. മേ​ഖ​ല​യ്ക്കാ​യി തൊ​ണ്ണൂ​റു​ക​ളി​ല്‍ ന​ട​ന്ന യു​ദ്ധ​ത്തി​ല്‍ 30,000 പേ​രാണ് കൊ​ല്ല​പ്പെ​ട്ടത്; പ​ത്തു​ല​ക്ഷം പേ​ര്‍ പ​ലാ​യ​നം ചെയ്തു, 1994ലെ ​വെ​ടി​നി​ര്‍​ത്ത​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് പിന്നീട് മേ​ഖ​ലയിൽ സമാധാനം ഉണ്ടായത്,

shortlink

Related Articles

Post Your Comments

Related Articles


Back to top button