COVID 19Latest NewsNews

കോവിഡ് പ്രതിരോധത്തിന് നേസല്‍ സ്‌പ്രേ വാക്‌സിൻ; വൈറസ് വ്യാപനം 96% വരെ കുറയ്ക്കുന്നതായി പഠനം

മെൽ‌ബൺ: കോവിഡ് പ്രതിരോധത്തിന് മൂക്കിലടിക്കുന്ന നേസല്‍ സ്‌പ്രേ വാക്സിന്‍ വികസിപ്പിച്ച് ഓസ്‌ട്രേലിയൻ ബയോടെക് കമ്പനിയായ ‘എനാ റെസ്പിറേറ്ററി’. വാക്സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം വിജയിച്ചതായി അധികൃതർ അറിയിച്ചു.

Read also: മെഡിക്കല്‍ കോളജില്‍ നിന്ന് പുഴുവരിച്ച നിലയില്‍ രോ​ഗി​യെ ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ

ജലദോഷത്തെയും പനിയെയും പ്രതിരോധിക്കാൻ, പ്രകൃതിദത്ത മനുഷ്യ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ നേസല്‍ സ്‌പ്രേ കോവിഡ് വ്യാപനത്തെ 96 ശതമാനം വരെ കുറയ്ക്കുന്നതായി തിങ്കളാഴ്ച പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.

കൊറോണ വൈറസ് അണുബാധയിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കാനും പകരുന്നത് തടയാനും നേസല്‍ തെറാപ്പി സഹായിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ ഏജൻസിയായ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള പഠനത്തിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ബയോമെഡിക്കൽ പ്രീ-പബ്ലിക്കേഷൻ റിസർച്ച് സൈറ്റായ medRxiv- ൽ ഗവേഷണം സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button