KeralaLatest NewsNews

‘ഞാൻ ഇവളുമാരെ പറഞ്ഞതൊക്കെ കുറഞ്ഞുപോയി, കുഞ്ഞുങ്ങളെ പൂർണമായും നശിപ്പിക്കാനാണ് ഇവളുമാർ ഇറങ്ങി തിരിച്ചിരിക്കുന്നത്’; വിജയ് പി നായരെ ആക്രമിച്ചവർക്കെതിരെ പിസി ജോർജ്

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘംവീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ സ്ത്രീകളെടുത്ത നിലപാടിനെ കടന്നാക്രമിച്ച് പി.സി.ജോർജ് എം.എൽ.എ. ശ്രീലക്ഷ്‌മി അറയ്‌ക്കലിന്റെ വീഡിയോകൾ യൂട്യൂബിൽ കയറി കാണണം. ശ്രീലക്ഷ്‌മി അറയ്‌ക്കലെന്ന് അടിച്ച് നോക്കിയാൽ ഇവളുടെയൊക്കെ മഹത്വം കാണാമെന്നും പിസി ജോർജ് പറഞ്ഞു. അവളെയൊക്കെ വെടിവച്ച് കൊല്ലാൻ നാട്ടിൽ ആളിലല്ലോ ദൈവമേ എന്നാണ് കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കവെ പി.സി ജോർജ് പറഞ്ഞത്.

ഞാൻ ഇവളുമാരെ പറഞ്ഞതൊക്കെ കുറഞ്ഞുപോയെന്നാണ് എന്റെ അഭിപ്രായം. അവളൊരു മനുഷ്യസ്‌ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേർന്ന സ്ത്രീയാണോ അവൾ. കുട്ടികളെ നശിപ്പിക്കാനാണ് ഇതൊക്കെ. പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകൾ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെൺപിള്ളേരും ചെറുപ്പക്കാർ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ.ഒന്നാമതെ മുഴുവൻ കഞ്ചാവ് മാഫിയയാണ്. കുഞ്ഞുങ്ങളെ പൂർണമായും നശിപ്പിക്കാനല്ലേ ഇവളുമാർ ഇറങ്ങി തിരിച്ചിരിക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു.

വിജയ് പി നായരെ പോയി അടിക്കാൻ പാടില്ലായിരുന്നു. പക്ഷെ അവന്റെ പോസ്റ്റൊക്കെ ഞാൻ കണ്ടു. അവൻ രണ്ട് അടിക്ക് അർഹനാണ്. അതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഇവളുമാർ ചെയ്‌തത് പോലെയല്ല ചെയ്യേണ്ടത്. കെട്ടിയവന്മാരെ വിട്ട് രണ്ടടി കൊടുത്താലും കുഴപ്പമില്ലായിരുന്നു. അടി കൊടുക്കുക മാത്രമല്ല. അവന്റെ തുണി പറിക്കുക, ചൊറിയിണം ദേഹത്ത് പിടിപ്പിക്കുക..നാണം വേണ്ടേ ഇവളുമാർക്ക്. എന്നിട്ട് അവനെ തെറി വിളിക്കുകയാണ്. എന്നാ ഇത്. അവനെ ഞാനാണെങ്കിൽ ഒറ്റച്ചവിട്ടിന് കൊന്നേനെ, വൃത്തികെട്ടവൻ.ആൺവർഗത്തിന് അപമാനമാണ് ഇവനെ പോലെയുള്ളവരെന്നും പി.സി ജോർജ് വ്യക്തമാക്കി.

Read Also :   ബലാത്സംഗങ്ങൾക്ക് ന്യായീകരണം ചമയ്ക്കുന്ന യു-ട്യൂബ് സാഹിത്യം ആണധികാരത്തിൻ്റെ സാഹിത്യം; പ്രതികരിച്ച ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കുമെതിരെ വനിതാ കമ്മീഷനും മന്ത്രി കെ.കെ. ശൈലജ ടീച്ചറും കൈക്കൊണ്ട നിലപാട് മാതൃകാപരം; വുമൺ ഇൻ സിനിമാ കളക്ടീവ്

നിയമവ്യവസ്ഥ കയ്യിലെടുക്കുന്നത് തെറ്റാണ്. അതുകൊണ്ടാണ് പെണ്ണുങ്ങൾ ഇതു ചെയ്യാൻ പാടില്ലയെന്ന് ഞാൻ പറയുന്നത്. ആണുങ്ങളായാലും ചെയ്യാൻ പാടില്ല. ക്രിമിനൽ കേസ് ചെയ്‌ത ഒരുത്തനെ അറസ്‌റ്റ് ചെയ്യാനുളള അവകാശം പൗരന് ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. അതാണ് ഇന്ത്യയുടെ മഹത്വം. ഇതൊക്കെയെൊന്നെടുത്ത് വായിച്ച് നോക്കണം. വലിയ അവകാശങ്ങളുളള ജനാധിപത്യ മഹത്വമുളള ഒരു രാജ്യമാണ് ഇന്ത്യയെന്നും പി.സി ജോർജ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button