KeralaLatest NewsNews

കേരളം വീണ്ടും സമ്പൂർണ അടച്ചിടലിലേക്കോ? പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളം സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുക എന്നല്ല, കര്‍ശനമായ നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്. കൊവിഡ് മാനദണ്ഡം പാലിക്കണം. മാസ്‌ക് ധരിക്കുകയും, ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം.ഇതൊന്നും സാരമില്ല എന്നൊരു ബോധം വന്നിട്ടുണ്ട്. അത് അപകടമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Read also: ലോകം കോവിഡിനെതിരെ പോരാടുന്നതിന്റെ മറവിൽ പാകിസ്ഥാൻ പട്ടികയിൽ നിന്ന് മാറ്റിയത് 4000 ഭീകരരെ

ആരോഗ്യമുള്ളവര്‍ക്കടക്കം പ്രത്യാഘാതമുണ്ട്. ഇത് നിസാരമായി കാണാൻ സാധിക്കില്ല. ക്വാറന്റൈനില്‍ കഴിയുന്നവര്‍ കൃത്യമായി കഴിയണം. നല്ല രീതിയില്‍ മാനദണ്ഡം പാലിക്കണം. ഗൗരവമായി മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ വ്യാപന തോത് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിന് സഹകരണമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button