Latest NewsNewsIndia

പാര്‍ലമെന്റ് പാസാക്കിയ കാർഷിക ബില്ലുകള്‍ നിയമമായി : രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂ ഡൽഹി : കാർഷിക ബില്ലുകളിൽ ഒപ്പ് വച്ച് രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ്. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കാണ് രാഷ്ട്രപതി ഞായറാഴ്ച അംഗീകാരം നല്കിയത്. ബില്ലുകള്‍ നിയമമായത് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷത്തന്റെ  എതിർപ്പുകൾക്കിടെയാണ് ബില്ലുകള്‍ നിയമമായത്.

Also read : ചൈന ഉയർത്തുന്ന ഏത് വെല്ലുവിളിയും നേരിടാൻ തയ്യാർ ; ലഡാക്കിൽ ടി-72, ടി-90 ടാങ്കുകൾ വിന്യസിച്ച് ഇന്ത്യൻ ആർമി ; ഭയന്ന് വിറച്ച് ചൈന

ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.ബില്ലുകള്‍ പാസാക്കുമ്പോള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട അംഗങ്ങള്‍ സീറ്റിലില്ലായിരുന്നുവെന്ന രാജ്യസഭ ഉപാധ്യക്ഷന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രപതിക്ക് കൈമാറാനിരിക്കെയാണ് ബില്ലുകളിൽ ഒപ്പ് വെച്ചത്. നിയമം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഇനി ‌കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button