Latest NewsIndiaNews

വിദേശത്തുനിന്നും ഇന്ത്യയിലെത്തിയത് കോടികൾ ; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂഡൽഹി : വിദേശത്ത് നിന്നും സ്വീകരിച്ച പണത്തിന്റെ കൃത്യമായ കണക്കുകൾ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. . നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടന്നു വരികയാണ്.

Read Also : കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധം തുടരും : കെ.സുരേന്ദ്രൻ 

അന്വേഷണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ പത്തിനാണ് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചത്.ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെ വിദേശത്തുനിന്നും കോടികളാണ് പത്തുവര്‍ഷത്തിനിടെ ആംനസ്റ്റി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പണത്തിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ കേന്ദ്ര ആഭ്യന്തര-ധനമന്ത്രാലയങ്ങള്‍ സംഘടനയോട് ആവശ്യപ്പെട്ടിരുന്നു.

വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. യു.കെയില്‍ന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ സി.ബി.ഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button