Latest NewsNewsIndia

ഭിന്നശേഷിക്കാരിയായ അമ്മയെ ഉപദ്രവിച്ച മകനെ പിതാവ് അടിച്ച് കൊലപ്പെടുത്തി

ദാല്‍തോന്‍ഗഞ്ച് : ഭിന്നശേഷിക്കാരിയായ അമ്മയെ മര്‍ദ്ദിച്ച മകനെ 55 കാരനായ പിതാവ് അടിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ പാലാമു ജില്ലയിലെ ബിഷ്രാംപൂര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ബാഗ്മാന്‍വ പഞ്ചായത്തിലെ ഗ മൗൃമ ര ഗ്രാമത്തില്‍ ഞായറായയ്ച രാത്രിയാണ് സംഭവം. മഹേശ്വര്‍ സിംഗാണ് മകനായ മുപ്പതുകാരന്‍ സകേന്ദ്ര സിംഗ് ഖെര്‍വാറിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട മകന്റെ മൃതദേഹം പിതാവ് ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി കത്തിക്കാനും ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒരാള്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി പാതി കത്തിയ മകന്റെ മൃതദേഹം കണ്ടെടുത്തു. ശാരീരിക വെല്ലുവിളി നേരിടുന്ന അമ്മ ദ്രൗപ്ദി ദേവിയെ സകേന്ദ്ര മര്‍ദ്ദിക്കുമ്പോള്‍ മകനെ വടികൊണ്ട് അടിച്ച് കൊന്നതായി പിതാവ് കുറ്റം സമ്മതിച്ചെന്ന് ബിശ്രാംപുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഖുമ കിസ്‌കു പറഞ്ഞു.

‘എന്റെ മകന്‍ എന്റെ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കരുതെന്ന് ഞാന്‍ അവനോട് പറഞ്ഞു. എന്നാല്‍ അവന്‍ അത് ചെവികൊണ്ടില്ല. അവനെ ഭയപ്പെടുത്താന്‍ ഞാന്‍ അവനെ ഒരു വടികൊണ്ട് അടിച്ചു. ഇത് അയാളുടെ തലയില്‍ അടിക്കുകയും നിലത്തു വീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു, ” പിതാവ് മഹേശ്വര്‍ പോലീസിനോട് പറഞ്ഞു,

അതേസമയം കൊല്ലപ്പെട്ട മകന്‍ മദ്യപിച്ചെത്തി വീട്ടുകാരെ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button