COVID 19Latest NewsNewsGulfQatar

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിയുമായി ഗൾഫ് രാജ്യം

ദോഹ : വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിയുമായി ഖത്തർ. 23 ആരോഗ്യ പ്രവർത്തകരെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തി. . 17 ഡോക്ടര്‍മാര്‍, രണ്ട് നഴ്‍സുമാര്‍, ഇതര മെഡിക്കല്‍ മേഖലകളിലെ നാല് പേര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പിടികൂടിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളിലധികവും പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ളവയായിരുന്നു.
രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് ഇവർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയത്. രേഖകള്‍ സൂക്ഷ്‍മമായി പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

Also read : കോൺസുലേറ്റിലെ അക്കൗണ്ടന്റിന് മൂന്നരക്കോടി നൽകി; ലൈഫ് മിഷന്‍ ഇടപാടിൽ യൂണിടാക്ക് ഉടമയുടെ നിർണായക വെളിപ്പെടുത്തൽ

ഖത്തറില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ഇവരെ വിലക്കിയിട്ടുണ്ട്. എല്ലാ ജി.സി.സി രാജ്യങ്ങള്‍ക്കും ഇവരുടെ പേരുകള്‍ കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. . രജിസ്ട്രേഷനും ലൈസന്‍സിനുമായി ലഭിക്കുന്ന അപേക്ഷകളില്‍ സൂക്ഷ്‍മമായ പരിശോധന നടത്തിയ ശേഷമാണ് നടപടികള്‍ സ്വീകരിക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത്കെയര്‍ പ്രൊഫഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. സാദ് റാഷിദ് അല്‍ കാബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button