Latest NewsNewsIndia

പള്ളികൾ പൊളിച്ചു മാറ്റി ഹൈന്ദവ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണം : ഷിയ വഖഫ് ബോർഡ്

ന്യൂഡൽഹി : “ചില മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കാനും ഹിന്ദുക്കളുടെ അവകാശങ്ങൾ ലംഘിക്കാനുമാണ് അന്നത്തെ കോൺഗ്രസ് സർക്കാർ 1991 ആരാധനാലയ നിയമം കൊണ്ടു വന്നത് . അത് റദ്ദ് ചെയ്യാനും മോദി സർക്കാർ മുൻ കൈ എടുക്കണം” , ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വാസിം റിസ്വി പറഞ്ഞു .

Read Also : പാകിസ്​താന്‍ മുസ്​ലിം ലീഗ്​ പ്രസിഡന്റ് കള്ളപ്പണക്കേസിൽ അറസ്റ്റിൽ 

മുഗളന്മാർ തകർത്ത ഹൈന്ദവ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് പ്രധാനമന്ത്രിയോട് വാസിം റിസ്വി ആവശ്യപ്പെട്ടു . ക്ഷേത്രങ്ങൾ തകർത്ത സ്ഥലങ്ങളിൽ നിർമ്മിച്ച മസ്ജിദുകൾ നീക്കം ചെയ്യണം.അയോദ്ധ്യയിലെ രാമ ജന്മഭൂമി, മഥുരയിലെ കൃഷ്ണ ജന്മഭൂമി, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം എന്നിവ മുഗളന്മാർ തകർത്തതാണെന്നും അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button