Latest NewsKeralaIndia

‘നീതു ജോണ്‍സണ്‍’ ഞാനല്ല; സി.പി.എമ്മിന്റെ വ്യാജപ്രചാരണത്തിനെതിരെ കേസ്​ നല്‍കുമെന്ന്​ കെ.എസ്​.യു ​നേതാവ്​ ശ്രീദേവ് സോമൻ

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ ഏറെ രാഷ്​ട്രീയ ചര്‍ച്ചകള്‍ക്ക്​ വഴിവെച്ച ‘നീതു ജോണ്‍സണ്‍’ താനാണെന്ന പ്രചാരണത്തിനെതിരെ​ കെ.എസ്​.യു നേതാവ്​ ശ്രീദേവ് സോമന്‍​ പൊലീസില്‍ പരാതി നല്‍കി. വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരക്ക്​ നീതു ജോണ്‍സണ്‍ എന്ന അക്കൗണ്ടില്‍ നിന്നും കത്തെഴുതിയത്​ താനാണെന്ന തരത്തില്‍ ഡി.വൈ.​എഫ്​.ഐ പ്രവര്‍ത്തകര്‍ വ്യാജ പ്രചാരണം നടത്തുകയാണ്​. അനില്‍ അക്കരയെ കണ്ടിട്ടുണ്ട്​ എന്നല്ലാതെ എനിക്ക്​ അദ്ദേഹത്തേയോ അദ്ദേഹത്തിന്​ തന്നെയോ പരിചയമില്ലെന്നും ശ്രീദേവ്​ സോമന്‍ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

അതേസമയം ലൈഫ്​ മിഷന്‍ പദ്ധതിയുടെ ഗുണഭോക്താവ്​ എന്ന രീതിയിലാണ്​ മങ്കരയിലെ ‘നീതു ജോണ്‍സണ്‍’ എന്ന വിദ്യാര്‍ഥിനി അനില്‍ അക്കരക്ക്​ കത്തെഴുതിയിരുന്നത്​. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എല്‍.എ ആയ അനില്‍ അക്കരക്ക്​ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൈഫ്​മിഷന്‍ അഴിമതിക്കെതിരെ എം.എല്‍.എ രംഗത്തുവന്നത്​,

നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങള്‍ക്ക്​ അടച്ചുറപ്പുള്ള വീടെന്ന സ്വപ്​നത്തിന്​ വിലങ്ങുതടിയായതായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കത്തെഴുതിയ ‘നീതു ജോണ്‍സണ്‍’ സി.പി.എം കേന്ദ്രങ്ങള്‍ സൃഷ്​ടിച്ച വ്യാജ പ്രൊഫൈലാണെന്നാണ്​ അനില്‍ അക്കര ആരോപിക്കുന്നത്​. വീടില്ലാതെ പുറമ്പോക്കില്‍ കഴിയുകയാണെന്ന്​ കത്തെഴുതിയ ‘നീതു ജോണ്‍സണ്​’ വീടും സ്​ഥലവും നല്‍കാന്‍ അനില്‍ അക്കര എം.എല്‍.എ ഇന്ന്​ റോഡരികില്‍ ​രണ്ടര മണിക്കൂ കാത്തിരുന്നിരുന്നു​.

എന്നാല്‍, നീതുവോ കുടുംബമോ പരിചയമുള്ളവരോ വന്നില്ല. ഒടുവില്‍, രാവിലെ ഒമ്പത്​ മണിമുതല്‍ റോഡരികില്‍ നില്‍പുറപ്പിച്ച എം.എല്‍.എയും വടക്കാഞ്ചേരി മങ്കര വാര്‍ഡ്​ കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യഹരിദാസ്​ എം.പിയും 11.30 ഓടെ മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button