Latest NewsNewsIndia

നേരം ഒന്ന് ഇരുട്ടിവെളുത്തപ്പോൾ ലക്ഷാധിപതി; നദിയിൽ നിന്ന് വയോധികയ്ക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലയുള്ള മത്സ്യം

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ തെക്കേ അറ്റത്തുള്ള സാഗർ ദ്വീപിൽ ഒരു വയോധികയ്ക്ക് നദിയിൽ നിന്ന് ലഭിച്ചത് ലക്ഷങ്ങളുടെ വിലയുള്ള മത്സ്യം. സാഗർ ദ്വീപിലെ ഛക്ഫുൽദുബി ഗ്രാമത്തിലെ പുഷ്പ കാർ എന്ന വയോധികയ്ക്കാണ് ശനിയാഴ്ച ലക്ഷങ്ങൾ വിലയുള്ള മത്സ്യം ലഭിച്ചത്.

Read also: പാലത്തിൽ വിള്ളൽ; പരിശോധിക്കാൻ എം.എൽ.എ. എത്തി; എന്നാൽ സംഭവിച്ചത്

നദിക്കരയിലാണ് പുഷ്പ കാറിന്റെ വീട്. ശനിയാഴ്ച നദിയിൽ പൊങ്ങിക്കിടക്കുന്ന മത്സ്യത്തെ കണ്ട് വലയിട്ട് പിടിച്ചു. ഏറെ ഭാരമുള്ള മത്സ്യമായിരുന്നതിനാൽ നദിയിലേക്ക് ഇറങ്ങി ഏറെ പണിപ്പെട്ട് തന്നെ അവർ അതിനെ കരക്കടുപ്പിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മത്സ്യത്തെ വില്‍ക്കാന്‍ ചന്തയില്‍ എത്തിച്ചു. ചന്തയില്‍ എത്തിയപ്പോള്‍ ആണ് മനസ്സിലായത് 52 കിലോഗ്രാം തൂക്കമുള്ള ‘ഭോള’ എന്ന മത്സ്യമാണ് ഇതെന്ന്. ചന്തയില്‍ വിറ്റ മത്സ്യത്തിന് മൂന്ന് ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചതെന്ന് പുഷ്പ കാർ പറഞ്ഞു.

കപ്പലില്‍ ഇടിച്ച് മീന്‍ ചത്തതായിരിക്കാന്‍ ആണ് സാധ്യതയെന്ന് ഗ്രാമീണർ പറയുന്നു. ചീയാത്തതിനാലാണ് ഉയർന്ന വില ലഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു.

ഇത്രയും വലിയ മത്സ്യം കഴിക്കാന്‍ ഉപയോഗിച്ചില്ലെങ്കിലും ഇതിന്‍റെ ആന്തരിക അവയവങ്ങൾക്ക് വലിയ മൂല്യമുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങളിലേക്കാണ് ഇത്തരം മീനുകളുടെ മാംസത്തിന്റെ അകത്തിരിക്കുന്ന നെയ്യ് കയറ്റി അയക്കുന്നത്. കിലോയ്ക്ക് 80,000 രൂപയോ അതിലും ഉയർന്ന വിലയോ ലഭിക്കും.

shortlink

Post Your Comments


Back to top button