Latest NewsNewsIndia

കോവിഡ് കാലത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസം; പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂ ഡൽഹി: കോവിഡ് കാലത്തു വായ്പ തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസം പകരുന്ന നടപടിയുമായി കേന്ദ്ര സർക്കാർ. മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും, പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ ആർബിഐയോട് കേന്ദ്രം നിർദേശിച്ചു. മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിർദേശം ആർബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിർദേശത്തിന് കേന്ദ്രസർക്കാർ തയാറായത്.

Read also: ഷോറൂമിൽ സർവീസിനു നൽകിയ കാർ മോഷ്ടിച്ചു കടന്ന കള്ളനെ ഉടമയും സംഘവും ചെയ്സ് ചെയ്തു പിടികൂടി

കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എൻപിഎ ആക്കരുതെന്നും യോഗ്യമായ അകൗണ്ടുകൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകണമെന്നും ധനമന്ത്രാലയം ആർബിഐയോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം സുപ്രിംകോടതിയിൽ ഇക്കാര്യം വ്യക്തമാക്കാൻ തക്ക നിർദേശം തയാറാക്കാനാണ് ആവശ്യപ്പെട്ടത്.

രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നൽകാൻ ആർബിഐ ബാങ്കുകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. മാർച്ചിലായിരുന്നു ആദ്യ ഘട്ട മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ജൂണിൽ ഇത് ഓഗ്സ്റ്റ് മാസം വരെ നീട്ടി. മോറട്ടോറിയം അവസാനിച്ചതോടെ വായ്പ തിരിച്ചടവ് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്റ്റംബറില്‍ തുടങ്ങി. മോറട്ടോറിയം കാലത്തെ പലിശയിളവ് സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ അന്തിമ വിധിയ്ക്കായി കാക്കുകയാണ്.

shortlink

Post Your Comments


Back to top button