COVID 19Latest NewsUAE

യുഎഇയില്‍ 1,100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,100 പേര്‍ക്ക്. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1,186 പേർ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 94,190 ആയി. ഇതില്‍ 83,724 പേര്‍ ഇതുവരെ രോഗമുക്തരായി. 419 ആണ് ആകെ മരണസംഖ്യ. നിലവില്‍ 10,047 പേരാണ് ചികിത്സയിലുള്ളത്.

Read also: പത്തനംതിട്ടയിൽ ക്വാറിയിലെ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ്: പ്രദേശം ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു

അതേസമയം സൗദി അറേബ്യയില്‍ ബുധനാഴ്ച പുതുതായി 418 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 612 പേര്‍ രോഗമുക്തി നേടി. 29 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 4768 ആയി. ആകെ റിപ്പോര്‍ട്ട് ചെയ്ത 334,605 പോസിറ്റീവ് കേസുകളില്‍ 319154 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. 1.4 ശതമാനമാണ് മരണനിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button