COVID 19Latest NewsNewsIndiaInternational

കോവിഡ് പരിശോധന കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന

ജനീവ: അവികസിത രാജ്യങ്ങൾക്ക് 120 ദശലക്ഷം കൊറോണ പരിശോധന കിറ്റുകൾ ലഭ്യമാക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന. അബട്ട്, എസ്ഡി ബയോ സെൻസർ, എന്നീ മരുന്നു കമ്പനികൾ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി ചേർന്നാണ് കിറ്റുകൾ ലഭ്യമാക്കുന്നത്.

Read Also : കേരളത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ വർധിക്കും ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

ആറു മാസത്തിനകം കിറ്റുകൾ ലഭ്യമാക്കുമെന്നും സംഘടന വ്യക്തമാക്കി. അടുത്ത ആറു മാസത്തിനകം 133 രാജ്യങ്ങളിൽ ഈ കിറ്റ് നൽകാനാണ് തീരുമാനം.നടപ്പിലാക്കാൻ എളുപ്പവും, വിലകുറഞ്ഞതും, വേഗത്തിൽ ഫലം ലഭിക്കുന്നതുമായിരിക്കും ഈ പരിശോധനാ കിറ്റുകളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പുതിയതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ പരിശോധന സംവിധാനം, വഴി 15-30 മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുന്നതുമാണ് കിറ്റുകളെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button