CricketUAENewsSportsGulf

തകർന്നടിഞ്ഞു രാജസ്ഥാൻ ; കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 37 റണ്‍സിനാണ് രാജസ്ഥാന്റെ പരാജയപ്പെടുത്തിയത് . കൊല്‍ക്കത്ത മുന്നോട്ടുവെച്ച 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ ആയുള്ളു. ഓള്‍ഔട്ടായി. കൊല്‍ക്കത്തയുടെ യുവ ബോളിംഗ് നിരയുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ തകർത്തത്.

Read Also : കേരളത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ വൻവർദ്ധനവ് ; ജില്ല തിരിച്ചുള്ള റിപ്പോർട്ട് കാണാം

36 ബോളില്‍ 54 റണ്‍സെടുത്ത ടോം കറനാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ബട്‌ലര്‍ (21), ടെവാട്ടിയ (14), സ്മിത്ത് (3), സഞ്ജു സാംസണ്‍ (8), ഉത്തപ്പ (2), പരാഗ് (1), എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കൊല്‍ക്കത്തയ്ക്കായ് ശിവം മാവി, കംലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്‍സ് നേടിയത്. 34 ബോളില്‍ 47 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഒരു സിക്‌സും 5 ഫോറുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button