CricketLatest NewsNewsSports

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ടിം സിഫേർടിന് കോവിഡ് സ്ഥിരീകരിച്ചു. നാളെ ന്യൂസിലാന്റ് താരങ്ങൾക്കൊപ്പം തിരികെ നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു താരം. കോവിഡ് ടെസ്റ്റ് ഫലം വന്നതോടെ ടീമിന്റെ യാത്ര മുടങ്ങി. ടിം ഇപ്പോൾ അഹമ്മദാബാദിലാണ്. സിഫേർടിന് ചെറിയ രോഗ ലക്ഷണങ്ങളുണ്ടെന്ന് ടീം റിപ്പോർട്ട് ചെയ്യുന്നു. സിഫേർടിന് കൂടുതൽ ചികിത്സയ്ക്ക് വേണ്ടി ചെന്നൈയിലേക്ക് മാറ്റും.

ചെന്നൈയുടെ കോച്ചായ മൈക്കിൾ ഹസിയെ ചികിത്സിക്കുന്ന സ്ഥലത്തേക്ക് ആകും ടിം സിഫേർടിനെയും മാറ്റുക. ഇതിനായി എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് കോവിഡ് പോസിറ്റീവ് ആകുന്ന മൂന്നാമത്തെ താരമാണ് ടിം സിഫേർട്. നേരത്തെ വരുൺ ചക്രവർത്തിയും സന്ദീപ് വാര്യരും കോവിഡ് പോസിറ്റീവ് ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button