CricketLatest NewsNewsSports

IPL Auction 2022 – വരാന്‍ പോകുന്ന മെഗാലേലം ഏറെ നിര്‍ണ്ണായകമെന്ന് സഞ്ജു

IPLഅടുത്തയാഴ്ച ഐപിഎല്ലില്‍ തുടങ്ങാന്‍ പോകുന്ന മെഗാലേലം രാജസ്ഥാന്‍ റോയല്‍സിന് ഏറെ നിര്‍ണ്ണായകമാണെന്നു നായകന്‍ സഞ്ജു സാംസണ്‍. അടുത്ത അഞ്ച്-ആറ് വര്‍ഷത്തേക്ക് ടീമിന്റെ അടിത്തറ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും സഞ്ജു പറഞ്ഞു. ശനിയാഴ്ച 62 കോടിയുമായിട്ടാണ് രാജസ്ഥാന്‍ ലേലത്തിനെത്തുന്നത്ത്.

ആദ്യ ഐപിഎല്‍ ജേതാക്കളെന്ന നിലയില്‍ ചരിത്രം കുറിച്ച രാജസ്ഥാന്‍ ഇത്തവണ നില നിര്‍ത്തിയിരിക്കുന്നത് നായകന്‍ സഞ്ജു സാംസണ്‍, ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്ലർ, യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍. 14 കോടിയാണ് സഞ്ജുവിനായി മാറ്റി വെച്ചിരിക്കുന്നത്. 10 കോടി ജോസ് ബട്ട്ലക്കും ഏഴുകോടി ജെയ്‌സ്വാളിനുമായി മാറ്റി വെച്ചിരിക്കുകയാണ്.

Read Also:- മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം..

ട്രയല്‍സില്‍ മികവ് കാട്ടുന്നവര്‍ ഉള്‍പ്പെടെ എല്ലാ കളിക്കാരെയും കൃത്യമായി നിരീക്ഷിക്കുമെന്നും അവസരം നല്‍കുമെന്നും സഞ്ജു പറഞ്ഞു. ഫെബ്രുവരി 12 നും 13നുമാണ് താരലേലം. ‘ഞങ്ങളുമായി ചേര്‍ന്നു പോകുന്ന, കാഴ്ചപ്പാടുള്ള, ഞങ്ങളെ മതിക്കുന്ന ടീമിനെ വീണ്ടും ടോപ്പിലെത്താന്‍ സഹായിക്കുന്ന കളിക്കാരെയാണ് തേടുന്നത്’ സാംസണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button