KeralaLatest NewsNews

ലൈഫ് മിഷൻ: ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാർ, പദ്ധതിയുമായി മുന്നോട്ടുപോകും : എ സി മൊയ്തീൻ

തൃശൂർ : ലൈഫ് ഭവന സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്നും ലൈഫ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നഗരസഭ ലൈഫ്-പി എം എ വൈ പദ്ധതിയിൽ ഉൾപ്പെട്ട 1000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും അഞ്ചാം ഡി പി ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉന്നയിക്കുന്നവർ വീടില്ലാത്ത പാവപ്പെട്ടവരെ കണ്ടറിയാത്തവരാണ്. എന്നാൽ ഈ ആരോപണങ്ങൾ കേട്ട് സംസ്ഥാന സർക്കാർ വികസന പ്രവർത്തനം നടത്തുന്നതിൽ നിന്ന് പിറകോട്ടു പോവുകയില്ല. വികസന പ്രവർത്തനങ്ങളെ ജനങ്ങളിൽ നിന്നകറ്റാൻ ശ്രമിക്കുന്നവർ പുനർ വിചിന്തനം നടത്തണമെന്നും പാവപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നും മന്ത്രി പറഞ്ഞു.

Also read : വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്: സ്വകാര്യ ലാബ് തട്ടിയത് ലക്ഷങ്ങള്‍

ലൈഫ് പദ്ധതിയിൽ ഇതേവരെ 2,27,800 വീട് സർക്കാർ നിർമിച്ചു നൽകിയിട്ടുണ്ട്. 8200 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ലൈഫ് പദ്ധതിയുടെ അടുത്ത ഘട്ടം ഭൂമിയും വീടുമില്ലാത്ത 1,26,000 പേർക്ക് ഭൂമിയും വീടും നൽകലാണ്. സർക്കാരിന് അതും ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. സർക്കാർ അധികാരത്തിൽ വന്നശേഷം 27 ലക്ഷം പേർക്കാണ് പുതുതായി പെൻഷൻ നൽകിയത്. 88 ലക്ഷം കുടുംബങ്ങൾക്ക് കിറ്റുകൾ നൽകിയെന്നും മന്ത്രി അറിയിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതി സർക്കാർ ആവിഷ്‌കരിച്ചു വരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയെ സഹകരിപ്പിച്ച് ഡിസംബറിനുള്ളിൽ 750 പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയിൽ വീടുകൾ ലഭിച്ചവർക്കുള്ള താക്കോൽ ദാനവും അഞ്ചാം ഡി പി ആർ ഗുണഭോക്തൃ ഗഡുവായ 40,000 രൂപയുടെ വിതരണവും മന്ത്രി നിർവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button