KeralaLatest NewsNews

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്: സ്വകാര്യ ലാബ് തട്ടിയത് ലക്ഷങ്ങള്‍

മലപ്പുറം: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സ്വകാര്യ ലാബ് തട്ടിയത് ലക്ഷങ്ങള്‍. വളാഞ്ചേരിയിലെ അര്‍മ ലാബാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയത്.

Read Also : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ? തീരുമാനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

2,500 പേരുടെ സാമ്പിളുകള്‍ ലാബ് ശേഖരിച്ചു. ഇതില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് 500 എണ്ണം മാത്രമേ അയച്ചിരുന്നുള്ളൂ. ബാക്കി 2,000 പേര്‍ക്കും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 2,750 രൂപയാണ് പരിശോധനയ്ക്കായി ഈടാക്കിയത്.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button