Latest NewsNewsIndiaBusiness

റിലയൻസ്: സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് ചിലവിട്ടത് 1,185 കോടി

റിലയൻസ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത് നിതാ അംബാനിയാണ്

റിലയൻസിന്റെ ജീവകാരുണ്യ വിഭാഗമായ റിലയൻസ് ഫൗണ്ടേഷൻ വഴി സി.ഐ.ആർ പദ്ധതികൾ നടപ്പാക്കി റിലയൻസ് ഇൻഡസ്ട്രീസ്. കഴിഞ്ഞ വർഷം സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്ക് 1,184.93 കോടി രൂപയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചിലവഴിച്ചത്.

കോവിഡ് കാലത്ത് ആശുപത്രികൾക്ക് ഓക്സിജൻ വിതരണം, ആരോഗ്യരംഗം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് തുക ചിലവഴിച്ചത്. കൂടാതെ, കോവിഡ് രണ്ടാംതരംഗ വേളയിൽ പ്രതിദിനം 1,000 ടൺ ഓക്സിജൻ ഉൽപ്പാദിപ്പിച്ച് ആശുപത്രികൾക്ക് സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് 2,000 ലധികം കിടക്കകളും ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുണ്ട്.

Also Read: പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചു: ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

റിലയൻസ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത് നിതാ അംബാനിയാണ്. റിലയൻസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഒരു ലക്ഷത്തിലേറെ രോഗികൾക്കാണ് ആശ്വാസമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button