Latest NewsNewsInternational

ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി പ്രമുഖ എയർലൈൻസ്

ബെര്‍ലിന്‍: ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിർത്തിവെച്ച് ലുഫ്താന്‍സ എയര്‍ലൈന്‍സ്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് സർവീസുകൾ അവസാനിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനം വരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ച പ്രത്യേക വിമാനങ്ങള്‍ തുടരാന്‍ ലുഫ്താന്‍സ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള താല്‍ക്കാലിക യാത്രാ ഉടമ്പടിയുമായി ബന്ധപെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ ക്ഷണം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സർവീസുകൾ നിർത്തിവെക്കുന്നത്. ഒക്ടോബറിലേക്ക് തങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഇന്ത്യന്‍ അധികൃതര്‍ അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നുവെന്നാണ് ലുഫ്താന്‍സയുടെ വിശദീകരണം.

Read also: ബാബരി മസ്ജിദ് താനെ വീണുപോയതാണ്: സ്വര ഭാസ്‌കർ

യുഎസ്, യുകെ, യുഎഇ, മാലിദ്വീപ്, ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ, ഖത്തര്‍, ബഹ്റൈന്‍, നൈജീരിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യക്ക് നിലവില്‍ എയര്‍ ബബിള്‍ ക്രമീകരണം ഉണ്ട്. എന്നാല്‍ ജര്‍മനി ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. എയര്‍ ബബിള്‍ ക്രമീകരണം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് രണ്ട് ദിശകളിലേക്കും സഞ്ചരിക്കാന്‍ അനുവദിക്കുന്നു. എന്നിരുന്നാലും, ജര്‍മ്മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിരവധി നിയന്ത്രണങ്ങളുണ്ട്, ഇത് ഇന്ത്യന്‍ കാരിയറുകളെയും ബാധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button