Latest NewsNewsIndia

ബാബരി മസ്ജിദ് താനെ വീണുപോയതാണ്: സ്വര ഭാസ്‌കർ

മുംബൈ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ കോടതി പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തെത്തിയത്. ബോളിവുഡ് നടി സ്വര ഭാസ്‌കറും സംഭവത്തിൽ പ്രതികരിക്കുകയുണ്ടായി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. ബാബരി മസ്ജിദ് താനെ വീണുപോയതാണ് എന്നാണ് സ്വര കുറിച്ചത്.

Read also: വിധിയെ സ്വാഗതം ചെയ്യുന്നു, വിധിക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങളില്ലെന്ന് പ്രധാനകക്ഷി ഇക്ബാല്‍ അന്‍സാരി

അതേസമയം അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോ എന്നായിരുന്നു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്. കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ലക്നൗ പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് പറഞ്ഞ കോടതി ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button