Latest NewsNewsIndia

ഹത്രാസ് ബലാത്സംഗം: സംസ്കാരത്തിനുള്ള അവകാശം പോലും കുടുംബത്തിന് നൽകില്ലെന്ന് രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രിയങ്ക

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹത്രാസ് ബലാത്സംഗത്തില്‍ യുപി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. സംസ്കാരത്തിനുള്ള അവകാശം പോലും കുടുംബത്തിന് നൽകില്ലെന്നും ഇന്ത്യയുടെ ഒരു മകൾ ബലാത്സംഗം ചെയ്യപ്പെട്ടു, ഇതിന്‍റെ സത്യങ്ങൾ മറച്ച് വച്ചുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അനീതിയാണ് കാട്ടിയതെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. എന്നാൽ കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്തവർ കുറ്റവാളികളെ പോലെ പെരുമാറുന്നു. മരിച്ച പെൺകുട്ടിയോടുള്ള മര്യാദ പോലും യുപി സർക്കാർ കാണിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധിആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ഡൽഹിയടക്കം വിവിധ സ്ഥലങ്ങളിൽ യുപി സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിച്ചതിനെ ചൊല്ലിയും തര്‍ക്കം. പുലർച്ചെയോടെയാണ് സംസ്കാരം നടന്നത്. പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്കാരത്തിനായി കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നെതന്നാണ് പോലീസിന്റെ വിശദീകരണം.

Read Also: ഹത്രാസ് പീഡനം ; യുവതിയുടെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ പൊലീസ് എവിടേക്കോ കൊണ്ടു പോയി, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍

ഇന്നലെ രാവിലെയോടെ ഡൽഹിയിലെ സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മൃതശരീരവുമായി ഡൽഹി നഗരത്തിനുള്ളിൽ പ്രതിഷേധം നടത്താനുള്ള നീക്കം മുന്നിൽ കണ്ടാണ് ആശുപത്രിയിൽ വച്ച് കൈമാറാതെയിരുന്നതെന്നാണ് ഡൽഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥൻ നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button