KeralaLatest News

തൃശൂരില്‍ അതീവ മാരകമായ ലഹരിമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍ : അതിമാരക ലഹരിമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍ . എക്‌സൈസ് നഗരത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത് . മുകുന്ദപുരം കല്ലൂര്‍ കൊല്ലക്കുന്ന് കുന്നന്‍വീട്ടില്‍ സിയോണ്‍ (26), തൃശൂര്‍ മുളയം ചിറ്റേടത്ത് വീട്ടില്‍ ബോണി (20) എന്നിവരാണ് അറസ്റ്റിലായത് . 500ഓളം ഗുളികകള്‍ ഇവരില്‍നിന്നു കണ്ടെടുത്തു . ഗുളികകള്‍ തൃശൂരിലെ പ്രമുഖ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ ഷോപ്പില്‍ നിന്നുമാണ് വാങ്ങിയതെന്നു പ്രതികള്‍ പറഞ്ഞു .

ഡോക്ടര്‍മാരുടെ കുറിപ്പടികളും ബില്ലുകളും കണ്ടെടുത്തിട്ടുണ്ട് . ഇതാദ്യമായാണ് ഇത്രയധികം ഗുളികകള്‍ പിടികൂടുന്നതെന്ന് എക്‌സൈസ് പറഞ്ഞു.50 മുതല്‍ 200 രൂപ വരെ വിലയ്ക്കാണ് ഒരു ഗുളിക വില്‍ക്കുന്നത്. മരുന്ന് തേടി വിളിക്കുന്നവരില്‍ അധികവും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ലഹരിമരുന്ന് വാങ്ങിയ സ്ഥാപനങ്ങളെ പറ്റി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രദീപ്കുമാറിന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച ഇന്‍സ്പെക്ടര്‍ ടി ആര്‍ ഹരിനന്ദനന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട നൈട്രോ സെപാം ഗുളിക പിടികൂടിയത്.

തൃശ്ശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വി എ സലിം പ്രതികളെ ചോദ്യം ചെയ്തതില്‍ ഈ മയക്കുമരുന്ന് ഗുളികകള്‍ തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നിന്നും പ്രമുഖ മെഡിക്കല്‍ ഷോപ്പില്‍ നിന്നുമാണ് വാങ്ങിയിട്ടുള്ളത് എന്ന് പ്രതികള്‍ പറയുന്നു. പ്രമുഖ ഡോക്ടര്‍മാരുടെ കുറിപ്പടികളും മെഡിസിന്‍ ബില്ലുകളും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തിട്ടുണ്ട്.

read also: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാ സഹോദരന്റെ അടിയേറ്റ് മധ്യവയ്സകന്‍ മരിച്ചു ; യുവാവ് അറസ്റ്റില്‍

ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ക്കിടയിലെ സംഭാഷണങ്ങള്‍ പിടിയിലായവരുടെ ഫോണില്‍ കേള്‍ക്കാനിടയായി.ഒരു ഗുളിക 50 രുപ മുതല്‍ 200 രുപ വരെ വിലക്കാണ് ഇവര്‍ വില്‍ക്കുന്നത്. 600ല്‍ അധികം കോളുകള്‍ ആണ് കസ്റ്റഡിയില്‍ ഇരിക്കുമ്ബോള്‍ ഇവരുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് വരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button