KeralaLatest NewsIndia

ആര്യാടന്‍ ഷൗക്കത്തിനെ ഇഡി പത്തുമണിക്കൂര്‍ ചോദ്യം ചെയ്തു

നിലമ്പൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. പത്തു മണിക്കൂറോളം ആണ് എൻഫോഴ്‌സ്‌മെന്റ് ഷൗക്കത്തിനെ ചോദ്യം ചെയ്തത്. കോഴിക്കോട് കല്ലായിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍.

read also: തന്റെ നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടുംബവീടിന്റെ കൂടുതൽ ചിത്രങ്ങള്‍ പങ്കുവയ്‌ക്കാന്‍ പെഷാവറുകാരോട്‌ അഭ്യര്‍ഥിച്ച്‌ ദിലീപ്‌ കുമാര്‍

മേരി മാതാ എജ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനായ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ചോദിച്ചറിയാനാണ് ആര്യാടന്‍ ഷൗക്കത്തിനെ വിളിപ്പിച്ചത്. നിലമ്പൂര്‍ പാട്ടുല്‍സവത്തിന് സിബി നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button