Latest NewsNewsInternational

പോലീസ് മേധാവിയ്ക്ക് നേരെ ബോംബാക്രമണം : മൂന്ന് പേര്‍ക്ക് പരിക്ക്

കാബൂള്‍: പോലീസ് മേധാവിയ്ക്ക് നേരെ ബോംബാക്രമണം ,മൂന്ന് പേര്‍ക്ക് പരിക്ക് . അഫ്ഗാനിലെ പോലീസ് മേധാവി ഷാ വാലി കോട്ടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. അപകടത്തില്‍ രക്ഷപെട്ട ഷായ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്ന് സുരക്ഷാ ഭടന്മാര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ സ്ഥാപിച്ചിരുന്ന മൈന്‍ പൊട്ടിത്തെറിച്ച് മറിയുകയായിരുന്നു. അഫ്ഗാനിലെ ഉദ്യോഗസ്ഥര്‍ക്ക് നേരേ ഭീകരാക്രമണങ്ങള്‍ തുടരുകയാണ്.

Read Also : ബോംബ് സ്‌ഫോടനത്തിൽ സൈനികരുൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു

അഫ്ഗാനിലെ സമാധാനക്കരാര്‍ ഒപ്പിട്ട ശേഷം താലിബാനാവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നിറവേറ്റിയ ഭരണകൂടത്തിന് നേരെ നിരന്തരം ആക്രമണം നടക്കുകയാണ്. 5000 താലിബാന്‍ തടവുകാരെ മോചിപ്പിച്ച ശേഷവും അഫ്ഗാന്‍ വൈസ് പ്രസിഡന്റിന് നേരെ കഴിഞ്ഞ മാസം ബോംബാക്രമണം നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button