Latest NewsNewsInternational

ബോംബ് സ്‌ഫോടനത്തിൽ സൈനികരുൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു

കാബൂൾ : ബോംബാക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ്​ പ്രവിശ്യയിൽ, ഹെല്‍മന്ദ്​ -കാന്ധഹാര്‍ ഹൈവേയിലെ ചെക്​പോസിറ്റനടുത്ത് ബുധനാഴ്ച്ച രാത്രിയാണ് സ്‌ഫോടനമുണ്ടായത്.

Also read : ഒമാനിൽ വൻ തീപിടിത്തം

അഞ്ച്​ സൈനികരും രണ്ട്​ സ്​ത്രീകള്‍ ഉൾപ്പെടെ നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഗവര്‍ണറുടെ ഓഫീസ്​ അറിയിച്ചു. സ്​ഫോടക വസ്​തുക്കള്‍ നിറച്ച കാര്‍ ​മാണ്ഡ സെക്യൂരിറ്റി ചെക്​പോസ്​റ്റിനടുത്ത്​ വെച്ച്‌​ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കുഞ്ഞ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ട്. തിനു മുൻപ് നാലു തവണ ഇത്തരത്തിൽ മാണ്ഡ ചെക്​പോസ്​റ്റില്‍ സ്ഫോടനമുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button