Latest NewsKerala

എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കി മാറ്റി നല്‍കിയില്ല; റേഷനിംഗ് ഓഫീസിന് മുന്നില്‍ വീട്ടുജോലി ചെയ്തു ജീവിക്കുന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന് മുന്നില്‍ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്താണ് (31) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എ പി എല്‍ കാര്‍ഡ് ബി പി എല്‍ കാര്‍ഡാക്കി മാറ്റി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. വീട്ടു ജോലി ചെയ്തായിരുന്നു ഇവര്‍ ഉപജീവനം നടത്തിയിരുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട ഇവര്‍ക്ക് എ പി എല്‍ കാര്‍ഡില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കൊണ്ട് വീട് പോറ്റാന്‍ കഴിയാതെ വന്നു.

തുടര്‍ന്ന് ഇവര്‍ എ പി എല്‍ കാര്‍ഡ് ബി പി എല്‍ കാര്‍ഡാക്കി മാറ്റാന്‍ അപേക്ഷ നല്‍കി. ഇതിനായി ദിവസങ്ങളോളം റേഷനിംഗ് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമം.ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്താന്‍ ശ്രമിച്ച ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മണ്ണെണ്ണ ഒഴിച്ച ശേഷം റേഷനിംഗ് ഓഫീസറുടെ മുറിയിലേക്ക് ഇവര്‍ തള്ളിക്കയറുകയായിരുന്നു.

 കാര്‍ഡ് എ പി എല്ലില്‍ നിന്ന് ബി പി എല്ലിലേക്ക് മാറ്റിക്കിട്ടുന്നതിന് അപേക്ഷ നല്‍കി ഏറെക്കാലമായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ചതിനു ശേഷം തീപ്പെട്ടിയുമായി ഇവര്‍ ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. കണ്ടുനിന്നവര്‍ ഇവരുടെ പക്കല്‍ നിന്നും തീപ്പെട്ടി പിടിച്ചുവാങ്ങിയതു കൊണ്ട് വൻദുരന്തം ഒഴിവായി. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

read also: കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്തിലെ പ്രധാനകണ്ണി : കസ്റ്റംസിനു ലഭിച്ചിരിക്കുന്നത് നിർണ്ണായക വിവരങ്ങൾ

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി റേഷനിംഗ് ഓഫീസര്‍ രംഗത്തെത്തിയിട്ടുണ്ട്. എ പി എല്‍ കാര്‍ഡ് ബി പി എല്ലാക്കി മാറ്റാന്‍ 500 ഓളം അപേക്ഷകളാണ് കൊച്ചി താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ചിരിക്കുന്നത്. 2019 ഒക്ടോബറിലെ അപേക്ഷയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. രണ്ടു മാസം മുന്‍പാണ് വീട്ടമ്മയുടെ അപേക്ഷ ലഭിക്കുന്നത്. ഇതില്‍ നടപടി ആരംഭിച്ചിരുന്നുവെന്നും റേഷനിംഗ് ഓഫീസര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button