COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു

റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ∙ മൂന്നിയൂർ പാറക്കടവ് സ്വദേശി എരണിക്കൽ അഹമ്മദ് കുട്ടിയുടെ മകൻ ഹംസ (53) ആണ് ജിസാനിൽ മരിച്ചത്. ഭാര്യ: സുബൈദ. മക്കൾ: സൈനബ സുൽഫത്ത്, സുഹൈലത്ത്, സുഫൈറ, മുസ്തഫ. മരുമക്കൾ: അൻവർ, ഫൈസൽ.

Also read : ഇന്ത്യയില്‍ കോവിഡ് വ്യാപനം വലിയ തോതില്‍ ഉയരാന്‍ കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പ്പെട്ടവര്‍: റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

സൗദിയിൽ ബുധനാഴ്ച്ച 418 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 334,605ഉം, മരണസംഖ്യ 4768ഉം ആയതായി അധികൃതർ അറിയിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 319154 ഉയർന്നു. നിലവിൽ 10683 പേരാണ് ചികിത്സയിലുള്ളത് ഇതില്‍ 993 പേര്‍ ഗുരുതരവസ്ഥയിൽ. 47,320 കോവിഡ് പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയെന്നു അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button