KeralaIndiaNews

രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിന് പിന്നാലെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി: ഹസിൻ ജഹാന് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി

കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽനിന്ന് അകന്ന് കഴിയുന്ന ഭാര്യ ഹസിൻ ജഹാന് സുരക്ഷ നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ആവശ്യമാണെന്നും വ്യക്തമാക്കി ഹസിൻ ജഹാൻ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിന് പിന്നാലെയാണ് ഹസിനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി വന്നത്. തുടർന്ന് ഹസിൻ കോടതിയെ സമീപിക്കുകയും തനിക്കും മകൾക്കും സുരക്ഷ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

Read also: രാമജന്മഭൂമിയിൽ രാമക്ഷേത്ര നിർമാണത്തിന്റെ പൈലിങ് ജോലികൾ ഈ മാസം പകുതിയോടെ

ഹസിൻ ജഹാന്റെ പരാതി അടിസ്ഥാനമാക്കി ലാൽബസാർ പൊലീസ് സ്റ്റേഷന്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സൈബർ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.വാദങ്ങൾ കേട്ടശേഷം ഹസിൻ ജഹാന്റെ ജീവനോ, സ്വത്തിനോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button