Latest NewsNewsIndia

കർഷക ബില്ല് കേന്ദ്ര സർക്കാർ പാസാക്കിയത് വലിയ ആശ്വാസകരം; പിന്തുണച്ച് ജമ്മു കശ്മീരിലെ ആപ്പിൾ കർഷകർ

ശ്രീനഗർ : കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലിനെ പിന്തുണച്ച് ജമ്മു കശ്മീരിലെ ആപ്പിൾ കർഷകർ. പുൽവാമയിലെ കർഷകരാണ് ബിൽ പാസായതിൽ സന്തോഷമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കർഷക ബില്ല് വലിയ ആശ്വാസകരമാണെന്നാണ് ഇവർ പറയുന്നത്.

ബില്ല് പാസായതോടെ കർഷകർക്ക് ധാരാളം ഗുണഫലങ്ങൾ ലഭിക്കുമെന്ന് ഇവർ പറയുന്നു. കർഷകരുടെ ഉന്നമനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും കർഷകരുടെ ക്ഷേമത്തിനായാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്നും ഇവർ വ്യക്തമാക്കി.

കർഷക ബില്ല് പാസായതോടെ സ്വന്തം വിളകൾ ആർക്കു വേണമെങ്കിലും എവിടെ വേണമെങ്കിലും വിൽക്കാൻ കർഷകർക്ക് അവസരം ലഭിച്ചു. കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് കാർഷിക ബിൽ. കാർഷിക വിളകൾ വിൽക്കാനുള്ള ചന്തകൾക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകൾ വിൽക്കാനും ബില്ല് സ്വാതന്ത്ര്യം നൽകും. ഉത്പ്പാദനം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കർഷകരെ സഹായിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ ബിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button